സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

You are currently viewing സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ (70) അന്തരിച്ചു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം സ്ഥാപക പ്രസിഡണ്ടായിരുന്ന അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയായ കെ.വി കുഞ്ഞിക്കണ്ണന്‍ 40 വർഷങ്ങൾക്ക് മുൻപ് കാസര്‍കോട്ടെത്തി കഠിനമായ അധ്വാനത്തിലൂടെ വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ വ്യക്തിത്വമാണ്.

ആരംഭത്തിൽ എളിയ രീതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ചു നൽകുകയായിരുന്നു. ഹൃദ്യമായ പെരുമാറ്റവും വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ ക്രമേണപടിപടിയായി മുന്നേറുകയായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍.

ഭാര്യ: ശോഭന പി. മക്കള്‍: കെ.വി അഭിലാഷ്, ഡോ.കെ.വി അജിതേഷ്, കെ.വി ബിന്ദു, കെ.വി ബീന, കെ.വി ഭവിത. മരുമക്കള്‍: അജയകുമാര്‍ (ഇംബ്‌സണ്‍സ് ഓട്ടോമൊബൈല്‍സ്, കോഴിക്കോട്), പ്രേം നമ്പ്യാർ (ബിസിനസ്, മടിക്കേരി), ഡോ. ശശികുമാര്‍ (കോട്ടക്കല്‍).

0Shares