ഖത്തറിൽ ട്രാഫിക് പിഴകളിൽ വൻ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് പ്രഖ്യാപിച്ചത്

  • Post category:Gulf
  • Reading time:1 min read
You are currently viewing ഖത്തറിൽ ട്രാഫിക് പിഴകളിൽ വൻ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് പ്രഖ്യാപിച്ചത്

ഖത്തറിൽ ട്രാഫിക് പിഴകളിൽ ജൂൺ ഒന്ന് മുതൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഇളവിൽ ഉൾപ്പെടുമെന്നും ഗതാഗത മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, ഖത്തറിൽ നിന്നും മറ്റുരാജ്യങ്ങളിലേക്ക് റോഡ് വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് അനുമതി നേടിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നിബന്ധനകൾ: വാഹനത്തിന് അടച്ചു തീർപ്പാക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടാകരുത്. വാഹനത്തിൻ്റെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം. പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻ്റെ ഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കണം. തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

0Shares