ഡെല്‍ഹിയിൽ വന്‍ കൊക്കെയ്‌ന്‍ വേട്ട; യുവതി അറസ്‌റ്റില്‍, കഴിഞ്ഞ ആഴ്‌ച 45 തോക്കുകളും ഈ വിമാന താവളത്തില്‍ പിടികൂടിയിരുന്നു

You are currently viewing ഡെല്‍ഹിയിൽ വന്‍ കൊക്കെയ്‌ന്‍ വേട്ട; യുവതി അറസ്‌റ്റില്‍, കഴിഞ്ഞ ആഴ്‌ച 45 തോക്കുകളും ഈ വിമാന താവളത്തില്‍ പിടികൂടിയിരുന്നു

ഡെല്‍ഹി / സിംബാബ്‍വെ: ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ വന്‍ കൊക്കെയ്‌ന്‍ വേട്ട. 15 കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്‌ന്‍ ആണ് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്. കള്ളക്കടത്തില്‍ സിംബാബ്‍വെ സ്വദേശിനിയായ യുവതിയെ അറസ്‌റ്റ് ചെയ്‌തു. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) ആക്‌ട് പ്രകാരമാണ് അറസ്‌റ്റ്.

അഡിസ് അബാബയില്‍ നിന്ന് ഇ.ടി- 688 വിമാനത്തിലാണ് യുവതി ഡെല്‍ഹിയില്‍ എത്തിയത്. 1015 ഗ്രാം കൊക്കെയ്ന്‍ ആണ് ഡെല്‍ഹി എയര്‍പോര്‍ട് കസ്‌റ്റംസ്‌ യുവതിയുടെ പക്കലില്‍ നിന്നും പിടിച്ചെടുത്തത്. ചെരിപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം. അതേസമയം, ഈ മാസം 13ന് വിയറ്റ്‌നാമില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികളെയും കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ ബാഗുകളില്‍ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകളാണ് പിടികൂടിയത്.

0Shares