
കാസർകോട്: ജില്ലയിലെ വലിയ പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇ. എം. എൽ കമ്പനിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എ നെല്ലിക്കുന്ന് എം. എൽ.എ ഏകദിന സത്യാഗ്രഹ സമരം നടത്തി. കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ഒപ്പുമര ചോട്ടിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.

കേന്ദ്ര – കേരള സർക്കാരുകളുടെ സംയുക്ത സംരഭമായ കമ്പനിയിൽ കഴിഞ്ഞ 15 മാസമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതിനെതിരെ തൊഴിലാളികൾ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടു. തൊഴിലാളികളിൽ പലരും ദുരിതത്തിലാണ്. ശമ്പളമില്ലാത്തതിനാൽ ഇവരുടെ കുടുംബങ്ങളും പട്ടിണിയിലായിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് എം.എൽ.എ യുടെ സത്യാഗ്രഹ സമരം.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുളള മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ.ഗോവിദ്ധൻ നായർ, എസ്.ടി.യു ദേശീയ വൈസ്പ്രസിഡന്റ് എം.എ കരീം, സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ്, കല്ലട്ര മാഹിൻ ഹാജി, കെ നീലകണ്ടൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, ഹരീഷ് ബി നമ്പ്യാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, കെ.മുഹമ്മദ് കുഞ്ഞി, വി.കെ ബാവ, പി.എം മുനീർ ഹാജി, എ.എം കടവത്ത്, കെ.എം ഷംസുദ്ധീൻ ഹാജി, കെ.ഇ.എ ബക്കർ, അബ്ദുല്ലകുഞ്ഞി ചെർക്കള, എ.ബി ഷാഫി, വൺഫോർ അബ്ദുൾ റഹ്മാൻ, നഗരസഭ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, കരിവെള്ളൂർ വിജയൻ, ജെറ്റോ ജോസഫ്, വി.കമ്മാരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അഹ്മദ് ഷരീഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ.അഹ്മദ് ഹാജി, ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, കെ.മൊയ്തീൻ കുട്ടി ഹാജി, ഹാഷിം ബംബ്രാണി, എ.പി ഉമ്മർ, ഖാദർ ഹാജി ചെങ്കള, പി.പി നസീമ ടീച്ചർ, മുംതാസ് സമീറ, പിഎ അഷ്റഫലി, എൽ എ മഹ്മൂദ് ഹാജി, എ എ ജലീൽ, കരുൺ താപ്പ, അഡ്വ.എ ഗോവിദ്ധൻ, സി.വി ജെയിംസ്, വിനോദ് കുമാർ പള്ളയിൽ വീട്, അഡ്വ പി.എ ഫൈസൽ, ഷംസുദ്ധീൻ ആയിറ്റി, മുത്തലിബ് പാറക്കെട്ട്, ടി.പി മുഹമ്മദ് അനീസ്, ഉമ്മർ അപ്പോളോ, മാഹിൻ മുണ്ടക്കെ തുടങ്ങി നാനാ തുറകളിൽ നിന്നുള്ള നിരവധി ആളുകൾ സംബന്ധിച്ചു. രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണിവരെയായിരുന്നു സത്യാഗ്രഹം.
