
പാലക്കുന്ന് (കാസർകോട്): പാലക്കുന്ന് കൊട്ടികുളത്തുള്ള ബേക്കൽ ഇൻഡ്യാന ഹോസ്പിറ്റലിൽ കിടത്തി ചികിത്സയും (ഐ.പി), സൂപ്പർ സ്പെഷ്യാലിറ്റി സേവനവും ഡിസംബർ 22 മുതൽ ആരംഭിച്ചു. ഇൻഡ്യാന ഹോസ്പിറ്റൽ ചെയർമാൻ ഡോ. അലി കുംബ്ലെ, മാനേജിങ് ഡയറക്ടർ യൂസഫ് കുംബ്ലെ, മാനേജ്‌മെന്റ് ടീം തുടങ്ങിയവർ വ്യാഴായ്ച്ച നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യാന സൂപ്പർ സ്പെഷ്യാലിറ്റി ഔട്ട്റീച്ച് ക്ലിനിക്കും പ്രവർത്തനം തുടങ്ങി.
ഹോസ്പിറ്റലിൻ്റെ പ്രവർത്തനം കഴിഞ്ഞ ഒക്ടോബർ 16 മുതൽ ആരംഭിച്ചിരുന്നു. ഇപ്പോൾ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ചെയ്തത്. രാത്രിയും പകലും രോഗികൾക്ക് ആശുപത്രയിൽ ചികിത്സക്ക് എത്താവുന്നതാണ്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
“ബേക്കൽ ആശുപത്രി തുറന്നിട്ട് രണ്ട് മാസമായി, പുതുതായി തുറന്ന ആശുപത്രിയിൽ മുഴുവൻ ആളുകൾക്കും മികച്ച സേവനങ്ങൾ നൽകുന്നുവെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കാസർകോട് ജില്ലയിലെ ആളുകൾക്ക് ഈ ആശുപത്രി അനുഗ്രഹമാകും വിധം സൗകര്യങ്ങൾ വർധിപ്പിക്കാനും കൂടുതൽ കൺസൾട്ടന്റുമാരെ നിയമിക്കാനുമുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഈ പ്രദേശത്തെ ജനങ്ങൾക്ക് താങ്ങാവുന്ന ചിലവിൽ സേവനം നൽകാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണ്.”- ഇൻഡ്യാന ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.യൂസഫ് കുംബ്ലെ പറഞ്ഞു.

മംഗലാപുരത്തെ ഇൻഡ്യാന ഹോസ്പിറ്റലിൻ്റെയും ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും കീഴിൽ പാലക്കുന്ന് കൊട്ടികുളത്ത് പ്രവർത്തിക്കുന്ന ബേക്കൽ ഇൻഡ്യാന ഹോസ്പിറ്റലിൽ 24X7 ഫാർമസിയും 24X7 എമർജൻസി സർവീസുകളും ലാബുകളും പ്രവർത്തിക്കുന്നു. വിവിധ സ്പെഷ്യൽറ്റി വിഭാഗങ്ങളിലായി ആഴ്ചകളിലെ തിരഞ്ഞെടുത്ത ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

കരൾ മാറ്റിവയ്ക്കൽ, ഗ്യാസ്ട്രോ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംയോജിത കരൾ പരിചരണ കേന്ദ്രം, നെഫ്രോളജിയിലെയും യൂറോളജിയിലെയും വിദഗ്ധ ഡോക്ടർമാർ ഉൾക്കൊള്ളുന്ന കിഡ്നി കെയർ ക്ലിനിക് തുടങ്ങി വിവിധ സ്പെഷ്യൽറ്റി ക്ലിനിക്കുകളുടെ സേവനവും, കാൻസർ കെയർ സൗകര്യവും വിദഗ്ധ ഓങ്കോളജി സ്പെഷ്യലിസ്റ്റുകളുടെ സേവനവും കൂടാതെ പ്രത്യേക ഹൃദ്രോഗ ക്ലിനിക്കും തുടങ്ങി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും കൊട്ടികുളത്തുള്ള ബേക്കൽ ഇൻഡ്യാന ഹോസ്പിറ്റലിൽ ലഭ്യമാക്കുമെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
