ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മിനിമം ബാലൻസ് ഇല്ലെങ്കിലും ഇടപാടുകൾ പരാജയപ്പെട്ടാലും പിഴ ഈടാക്കാൻ ഒരുങ്ങി ഈ ബാങ്ക്; ഡെബിറ്റ് കാർഡ് നിരക്കുകളും ഉയർത്തി

You are currently viewing ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മിനിമം ബാലൻസ് ഇല്ലെങ്കിലും ഇടപാടുകൾ പരാജയപ്പെട്ടാലും പിഴ ഈടാക്കാൻ ഒരുങ്ങി ഈ ബാങ്ക്; ഡെബിറ്റ് കാർഡ് നിരക്കുകളും ഉയർത്തി

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഡെബിറ്റ് കാർഡുകൾക്ക് വാർഷിക നിരക്കിൽ 60 രൂപയുടെ വർധനവ് വരുത്താൻ പോകുന്നതായി റിപ്പോർട്ട്. പുതുക്കിയ നിരക്കുകൾ 2023 മെയ് 22 മുതൽ പ്രാബല്യത്തിൽ വരും. ബാങ്ക് നൽകുന്ന എല്ലാ ഡെബിറ്റ് കാർഡുകൾക്കും നിരക്കുകൾ ബാധകമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപയോക്താക്കൾക്ക് മെയിൽ അയച്ചിട്ടുണ്ട്.

പ്രതിവർഷം 199 രൂപയും ജി.എസ്ടിയുമാണ് നിലവിൽ കൊട്ടക് മഹീന്ദ്ര ഡെബിറ്റ് കാർഡ് വാർഷികഫീസിനത്തിൽ ഈടാക്കുന്നത്. വാർഷിക ഡെബിറ്റ് ഫീസിൽ 60 രൂപയുടെ വർദ്ധനവ് വരുത്തിയതിനാൽ മെയ് 22 മുതൽ ഇത് 259 രൂപയും ജി.എസ്ടിയും ആകും.കൊട്ടക് മഹീന്ദ്രയിലെ എല്ലാ തരം അക്കൗണ്ടുകൾക്കും ഈ ഫീസ് ഈടാക്കും എന്നാണ് റിപ്പോർട്ട്.

ഉപഭോകതാവ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാലും കൊട്ടക് മഹീന്ദ്ര ബാങ്ക് പിഴ ചുമത്തും. സാമ്പത്തികമല്ലാത്ത കാരണങ്ങൾ കൊണ്ട് ചെക്ക് ഇടപാടുകൾ തടസപ്പെട്ടാൽ ഓരോ തവണയും 50 രൂപ പിഴ ഈടാക്കും എന്നും അറിയിപ്പുണ്ട്.

ഉപഭോക്താവിൻ്റെ കയ്യിൽ നിന്നും ഡെബിറ്റ് കാർഡുകൾ നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്യപ്പെട്ടാൽ, പുതിയ ഡെബിറ്റ് കാർഡ് എടുക്കുന്നതിന് 200 രൂപ നൽകേണ്ടിവരും. അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ പരാജയപ്പെട്ട ആഭ്യന്തര എ.ടി.എം ഇടപാടുകൾക്ക് ഓരോന്നിനും 25 രൂപ ഈടാക്കും. പ്രതിമാസം ഒരു കാർഡ്ലെസ്സ് ക്യാഷ് പിൻവലിക്കൽ ആണ് ഫീസ് ഇല്ലാതെ നടത്താൻ കഴിയുക. തുടർന്നുള്ള അധിക പിൻവലിക്കലുകൾക്ക് 10 രൂപ ഫീസ് ഈടാക്കും.

0Shares