Categories
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍; ഉത്തരവ് പുറത്തിറങ്ങി
തേന്‍ ശേഖരിക്കല്‍, വില്‍പ്പന, തേനീച്ച കൃഷിക്കായുള്ള വസ്തുക്കള്‍ വാങ്ങല്‍ എന്നിവയ്ക്കായി കര്‍ഷകര്‍ക്ക് സഞ്ചരിക്കുവാന്‍ അനുവാദമുണ്ട്.
Trending News





രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഫാന്‍ വില്‍ക്കാന്‍ ഇലക്ട്രിക് കടകളെ അനുവദിക്കും.
Also Read

പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, വിത്ത് വില്‍പ്പന കേന്ദ്രങ്ങള്‍, ബ്രെഡ് ഫാക്ടറികള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ എന്നിവയ്ക്കും അനുമതി. തേന്‍ ശേഖരിക്കല്‍, വില്‍പ്പന, തേനീച്ച കൃഷിക്കായുള്ള വസ്തുക്കള്‍ വാങ്ങല്‍ എന്നിവയ്ക്കായി കര്‍ഷകര്‍ക്ക് സഞ്ചരിക്കുവാന്‍ അനുവാദമുണ്ട്.
പ്രായമായവരെ പരിചരിക്കാനുള്ളവരുടെ സേവനവും അനുവദിക്കും. നേരത്തെ ബുക്ക് ഷോപ്പുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇളവുകള്‍ സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി.

Sorry, there was a YouTube error.