ഹൃദയാഘാതം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

  • Post category:sports
  • Reading time:1 min read
You are currently viewing ഹൃദയാഘാതം;  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വോണിനെ തൻ്റെ വില്ലയില്‍ ബോധരഹിതനായി കാണപ്പെടുകയായിരുന്നു.

മെഡിക്കല്‍ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ നല്‍കുമെന്നും വോണിൻ്റെ കുടുംബാംഗങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

0Shares