അധികാരത്തിലെത്തിയില്ലെങ്കില്‍ 2024ലേത് തൻ്റെ അവസാന തെരഞ്ഞെടുപ്പ് ; കടുത്ത തീരുമാനവുമായി ചന്ദ്രബാബു നായിഡു

  • Post category:national / news
  • Reading time:1 min read
You are currently viewing അധികാരത്തിലെത്തിയില്ലെങ്കില്‍ 2024ലേത് തൻ്റെ അവസാന തെരഞ്ഞെടുപ്പ് ; കടുത്ത തീരുമാനവുമായി ചന്ദ്രബാബു നായിഡു

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടി അധികാരത്തിലെത്തിയില്ലെങ്കില്‍ 2024ലേത് തൻ്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ഡി.പി അധികാരത്തില്‍ തിരിച്ചെത്തുന്നത് വരെ താന്‍ നിയമസഭയില്‍ കയറില്ലെന്ന പ്രതിജ്ഞയും അദ്ദേഹം റാലിയില്‍ ആവര്‍ത്തിച്ചു.

ആന്ധ്രയിലെ നിയമസഭ മാന്യമായ സഭയല്ലെന്നും അത് കൗരവസഭയാണെന്നും അദ്ദേഹം പറഞ്ഞു. 175 അംഗങ്ങളുള്ള നിയമസഭയില്‍ 23 അംഗങ്ങളാണ് ടി.ഡി.പിക്കുള്ളത്. ഭരണകക്ഷിയായ വൈ.എസ്ആര്‍ കോണ്‍ഗ്രസ് തൻ്റെ ഭാര്യയെ അപമാനിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവായ നായിഡു അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമേ നിയമസഭയില്‍ പ്രവേശിക്കൂ എന്ന് പ്രതിജ്ഞ എടുത്തിരുന്നു.

0Shares