രണ്ടാഴ്‌ചക്കുള്ളില്‍ അറസ്റ്റിലായത് 2258 പേര്‍; ശൈശവ വിവാഹത്തിന് എതിരെ നടപടി കടുപ്പിച്ച്‌ അസം പോലീസ്

You are currently viewing രണ്ടാഴ്‌ചക്കുള്ളില്‍ അറസ്റ്റിലായത് 2258 പേര്‍; ശൈശവ വിവാഹത്തിന് എതിരെ നടപടി കടുപ്പിച്ച്‌ അസം പോലീസ്

ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച്‌ അസം സര്‍ക്കാറം പോലീസും. സംസ്ഥാനത്ത് 4074 കേസുകളില്‍ ഇതുവരെ 2258 പേര്‍ അറസ്റ്റിലായി. രണ്ടാഴ്‌ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്‌ത ശൈശവ വിവാഹ കേസുകളിലാണ് പൊലീസ് ഇത്രയധികം അറസ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തത്.

14 വയസിന് താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അസം സര്‍ക്കാരിൻ്റെ തീരുമാനം.

എന്നാല്‍ സര്‍ക്കാരിൻ്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. അറസ്റ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ശൈശവ വിവാഹത്തിനെതിരായ നടപടി മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.

ധുബ്രി ജില്ലയിലെ തമര്‍ഹട്ടില്‍, ശൈശവ വിവാഹത്തിൻ്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ 200ലധികം സ്ത്രീകള്‍ പൊലീസ് സ്റ്റേഷന്‍ വളയുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. കേസില്‍ പിതാവ് അറസ്റ്റിലാകുമെന്ന് ഭയത്തില്‍ ഒരു യുവതി ആത്മഹത്യ ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ നടപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

0Shares