
തിരുവനന്തപുരം: മൂന്ന് കേരള ഗവണ്‍മെണ്ട് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെ ആണ് അസാധുവാക്കിയത്. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പറഞ്ഞു.

പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോക്ടർ ഗിരിശങ്കർ എസ്.എസ് ആണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ജസ്റ്റിസ് പി.വി ആശ, പി.കെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിൻ്റെതാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ 12 ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവും ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.
