ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

  • Post category:news
  • Reading time:1 min read
You are currently viewing ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. പാർട്ടിക്കുള്ളിലെ പ്രശ്‌നപരിഹാരത്തിനുള്ള കേന്ദ്ര നിർദേശം നടപ്പായില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ദേശീയാധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് കത്തയച്ചത്. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയിൽ വീണ്ടും വിമതസ്വരം ഉയരുന്നത്.

പാർട്ടിക്കുള്ളിലെ പ്രശ്‌നപരിഹാരത്തിനുള്ള കേന്ദ്ര നിർദ്ദേശം നടപ്പായില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. പുതിയ പ്രഭാരി വന്ന ശേഷം കോർ കമ്മിറ്റി കൂടി പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, പിന്നാലെ ഡിസംബർ ഒന്നിന് തൃശൂരിൽ നിശ്ചയിച്ച കോർകമ്മിറ്റി അപ്രതീക്ഷിതമായി മാറ്റി.

0Shares