Categories
വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രി വര്‍ഗീയത കൂട്ടുപിടിച്ച് വിലാപം നടത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍
തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സി.പി.എം മുന്നോട്ട് പോകുന്നത്.
Trending News





സംസ്ഥാനത്ത് ചെയ്ത വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രി വര്‍ഗീയത കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സി.പി.എം. തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സി.പി.എം മുന്നോട്ട് പോകുന്നത്.
Also Read

സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സി.പി.എമ്മിനെ സഹായിക്കാനാണ്. താന്‍ തുടര്‍ച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ തയാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Sorry, there was a YouTube error.