ആലംപാടി റെയ്ഞ്ച് മുസാബഖ കലാമേള ഡിസംബർ 26 മുതൽ നായന്മാർമൂലയിൽ

  • Post category:local news
  • Reading time:1 min read
You are currently viewing ആലംപാടി റെയ്ഞ്ച് മുസാബഖ കലാമേള ഡിസംബർ 26 മുതൽ നായന്മാർമൂലയിൽ

നായന്മാർമൂല/ കാസർകോട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുസാബഖ അധ്യാപക-വിദ്യാർത്ഥി കലാമേളയുടെ ഭാഗമായുള്ള ആലംപാടി റെയ്ഞ്ച് തല മുസാബഖ ഈ വരുന്ന ഡിസംബർ 26, 27 തിയ്യതികളിലായി നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം മദ്റസ പരിസരത്ത് നടക്കും. റെയ്ഞ്ച് പരിധിയിലെ 28 മദ്റസകളിൽ നന്നായി 600 മത്സരാർത്ഥികൾ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നൽകി. സ്വാഗത സംഘ രൂപീകരണ യോഗം എൻ.ഐ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നായന്മാർമൂല ജമാഅത്ത് പ്രസിഡണ്ട് എൻ.എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായി അബ്ദുസ്സലാം ദാരിമി ആലമ്പാടി, അബ്ദുൽ ഹമീദ് ദാരിമി, എൻ.എ അബൂബക്കർ ഹാജി, പി.ബി അഹമദ് ഹാജി, അബൂബക്കർ ഹാജി ഒനക്കര, എം. എ മുഹമ്മദ് ഹാജി, എൻ.എ മുഹമ്മദ് ഹാജി, .എം.എം.എച്ച് ചെങ്കള എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ :എൻ.ഐഅബൂബക്കർ ഹാജി ശുക്രിയ (ചെയർമാൻ) സഈദ് ഫൈസി (വർക്കിംഗ് ചെയർമാൻ), അബ്ദുല്ല ഹാജി ഗോവ (ജന. കൺവീനർ), ജമാലുദ്ധീൻ ദാരിമി (വർക്കിംഗ് കൺവീനർ), മൂസ ഹാജി ചേരൂർ (ട്രഷറർ) .കൂടാതെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി മുഹമ്മദ് അസ്ലം എ.എൽ, അസീസ് ഹകീം, ടി.കെ നൗഷാദ്, സലാം മൗലവി ബെളിഞ്ചം, അലി മൗലവി, ഫാറൂഖ് ദാരിമി എന്നിവരെയും കൺവീനർമാരായി ഷംസുദ്ധീൻ നുളളിപ്പാടി, അമീൻ എ.എൽ, അഫ്സൽ ഹുദവി, ഷഫീഖ് അസ്‌നവി എന്നിവരെയും തെരഞ്ഞെടുത്തു.

0Shares