ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്ത്; അജാനൂർ ഗ്രാമപഞ്ചായത്ത് ആനന്ദവനം, വനവൽക്കരണ പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

You are currently viewing ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്ത്; അജാനൂർ ഗ്രാമപഞ്ചായത്ത് ആനന്ദവനം, വനവൽക്കരണ പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി മാവുങ്കാൽ ആനന്ദാശ്രമത്തിലെ സമീപത്തുള്ള മൂന്ന് ഏക്കർ പഞ്ചായത്ത് കൈവശ ഭൂമിയിൽ ആനന്ദ വനം ഒരുക്കിയിരിക്കുകയാണ്. ഇത് ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്താണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആയിരം വൃക്ഷത്തൈകൾ സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമാക്കുകയും അവ നട്ടുപിടിപ്പിക്കുകയുമാണ്. വനവൽക്കരണത്തിൻ്റെ ഭാഗമായുള്ള വൃക്ഷത്തൈ നട്ടുപിടിപ്പിക്കലിൻ്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കാലാവസ്ഥ സന്തുലനത്തിനായി വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് വനവൽക്കരണം നടത്താനുള്ള അജാനൂർ പഞ്ചായത്തിൻ്റെ ശ്രമം ശ്ലാഘനീയ മാണെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ. ശ്രീദേവി, നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ, മൂലക്കണ്ടം പ്രഭാകരൻ, കരീം ചന്തേര, എക്കാൽ കുഞ്ഞിരാമൻ, ബഷീർ വെള്ളിക്കോത്ത്, പ്രസാദ് മിഥില, പി.പി. രാജു എന്നിവർ സംസാരിച്ചു. ആജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ സ്വാഗതവും സെക്രട്ടറി കെ.എച്ച്. അനീഷ് കുമാർ നന്ദിയും പറഞ്ഞു.

0Shares