സിനിമാതാരം മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

You are currently viewing സിനിമാതാരം  മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍.പി  സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

കാസർകോട്: പ്രശസ്ത മലയാളം-തമിഴ് സിനിമാതാരമായ മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍. പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.15 ഓടെ മാതാപിക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഹൈദരബാദില്‍ മലയാള സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്ന താരം വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് നാട്ടില്‍ എത്തിയത്.

മലയാള സിനിമയായ കാര്യസ്ഥനിലൂടെയാണ് മഹിമ നമ്പ്യാര്‍ സിനിമ ലോകത്തിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി മലയാളം-തമിഴ് സിനിമകളില്‍ നായികയായി തിളങ്ങി. നായമ്മാര്‍മൂല ടി. ഐ. എച്ച്. എസ്. എസി ന് സമീപമുള്ള പ്രാര്‍ത്ഥന ഹൗസിലെ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ കെ. സുധാകരന്‍റെയും അധ്യാപിക വിദ്യയുടെയും മകളാണ്. പി. സി ഉണ്ണികൃഷ്ണന്‍ ഏക സഹോദരനാണ്.

0Shares