കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം..

You are currently viewing കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം..

കാസർകോട്: കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു. അണങ്കൂർ സുൽത്താൻ നഗർ സ്വദേശിയായ അജ്മൽ കഴിഞ്ഞ നാല് വർഷമായി സിനിമാ മേഖലയിലുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി തുടക്കം കുറിച്ച അജ്മലിന് ഇതിനകം ഒരുപിടി നല്ല മുഴനീള കഥാപാത്രം തന്നെ ലഭിച്ചു. ഇതുവരെ മൂന്ന് സിനിമകളിൽ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ‘ദി പ്രൊട്ടക്ടർ’ എന്ന സിനിമയും ‘കൂടൽ’ എന്ന ചിത്രവും റിലീസായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ടിലും സ്‌ക്രീനിൽ മുഴനീള കഥാപാത്രമായി തന്നെ അജ്മൽ തൻ്റെ കഴിവുകൾ തെളിയിക്കുന്നു. രണ്ട് സിനിമകളിലും അജ്മൽ എന്ന തൻ്റെ സ്വന്തം പേരിലാണ് കഥാപത്രമായും എത്തിയത്. കാസർകോട് കാരനായി തന്നെയാണ് സിനിമയിലും അഭിനയിക്കാനായ സന്തോഷവും അജ്മൽ മറച്ചുവെച്ചില്ല. ജി.എം. മനു സംവിധാനം ചെയ്ത് ‘ദി പ്രൊട്ടക്ടർ’ എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഈ സിനിമയിൽ നായികയുടെ കൂട്ടുകാരനായാണ് അജ്മൽ വേഷമിട്ടത്. ഷൈൻ ടോം ചാക്കോ പോലീസുകാരനായി എത്തുന്ന സിനിമയിൽ കൊലപതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് മുന്നോട്ട് പോകുന്നതെന്ന് അജ്മൽ പറഞ്ഞു.

ഷാഫി സംവിധാനം ചെയ്ത ‘കൂടൽ’ എന്ന സിനിമയിൽ ബിബിൻ ജോർജ് ആണ് നായകൻ. ഈ സിനിമയിൽ നായകനോടപ്പമുള്ള കഥ സാഹചര്യങ്ങളിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇതിലും അജ്മലിന് മുഴനീള കഥാപാത്രമായി കഴിവ് തെളിയിക്കാനായി. എന്നാൽ ആദ്യം അഭിനയിച്ച സിനിമ ഇതുവരെ തിയറ്ററുകളിൽ എത്തയിട്ടില്ല എന്നും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന നായികാ പ്രാധാന്യമുള്ള ആ സിനിമയുടെ അണിയറ വർക്കുകൾ പൂർത്തിയായിട്ടില്ല എന്നും അജ്മൽ പറഞ്ഞു. മുന്നോട്ടുള്ള സിനിമകളുടെ ചർച്ചകൾ പോരോഗമിക്കുകയാണ്. സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് ഈ 27 കാരൻ്റെ താല്പര്യം. കാസറഗോഡ് ബെദിര പി.ടി.യം വളപ്പ് യു.പി സ്കൂളിലായിരുന്നു അജ്മലിൻ്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ട് മുതൽ 10 വരെ നായൻമാർമുല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു. പ്ലസ്ടു ചെർക്കള സ്കൂളിൽ പൂർത്തിയാക്കിയ ശേഷം കാസർകോട് ഗവൺമെൻ്റ് ഐ.ടി.ഐ.യിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സും പൂർത്തികരിച്ചു. പിന്നീടാണ് മനസ്സിൽ കൂടുകൂട്ടിയ സിനിമാ അഭിനയത്തിനായി എറണാകുളത്തേക്ക് വണ്ടി കയറിയത്. ‘ആലപ്പുഴ ജിംഖാന’, മോഹൻലാലിൻ്റെ ‘എമ്പുരാൻ’, ‘പാർട്നേഴ്സ്’ എന്നി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അജ്മൽ അഭിനയിച്ചിട്ടുണ്ട്. ഇതോടെ സിനിമയുടെ ഉള്ളറകളെക്കുറിച്ചും ആളുകളെക്കുറിച്ചും കൃത്യമായ അവബോധമുണ്ടാക്കി. പരിചയങ്ങളായിരുന്നു അജ്മലിൻ്റെ സിനിമാ ലോകത്തെ ചവിട്ടുപടി. ഓരോ സെറ്റും ഓരോ ക്ലാസായിരുന്നു എന്നാണ് അജ്മൽ പറയുന്നത്. തന്നെ വിശ്വസിച്ച് അവസരം നൽകിയ സംവിധായകരായ ജി.എം. മനു (‘ദി പ്രൊട്ടക്ടർ’), ഷാഫി (‘കൂടൽ’) എന്നിവർക്ക് അജ്മൽ ഈ നിമിഷം നന്ദി പറയുകയാണ്. മുന്നോട്ടുള്ള യാത്രയിൽ വലിയ അവസരങ്ങൾ തേടിയെത്തും എന്ന പ്രതീക്ഷയും.

https://www.youtube.com/watch?v=hzvKisTJofg

0Shares