കാസര്‍കോട് എ.ബി.സിയിൽ ജാക്വാര്‍ എക്‌സ്‌ക്ലൂസിവ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

  • Post category:business
  • Reading time:1 min read
You are currently viewing കാസര്‍കോട് എ.ബി.സിയിൽ ജാക്വാര്‍ എക്‌സ്‌ക്ലൂസിവ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കാസർകോട്: എ.ബി.സി സെയിൽസ് കോർപറേഷനിൽ ജാക്വാര്‍ ഉൽപന്നങ്ങൾക്ക് മാത്രമായി എക്‌സ്‌ക്ലൂസിവ് ഷോറൂം പ്രവർത്തനമാരംഭിച്ചു. ജാക്വാര്‍ കേരള ഹെഡ്ഡ് റുബേഷ് കോശി ഷോറൂം ഉദ്‌ഘാടനം ചെയ്തു. ജാക്വാര്‍ ബ്രാൻഡിന്റെ വിവിധ സാനിറ്ററി വെയർ, പ്ലംബിംഗ് ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ബാത്ത്‌റൂം ഫിറ്റിംഗ്‌സ് മേഖലയിൽ വ്യത്യസ്ത കൊണ്ടുവരുന്ന ജാക്വാര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി നിലവിൽ വ്യാപിച്ചുകിടക്കുകയാണ്. കോടികൾ വിറ്റുവരവുള്ള ജാക്വാര്‍ ഒരു ഇന്ത്യൻ ബ്രാൻഡ് എന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് റുബേഷ് കോശി പറഞ്ഞു.

ടൈൽസ്, സാനിറ്ററി വെയർ, പ്ലംബിംഗ് മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമായുള്ള സ്ഥാപനമാണ് എ.ബി.സി സെയിൽസ് കോർപറേഷൻ. കാസറഗോഡ് ബി.സി റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കാസറഗോഡ് ഷോറൂമിൽ ജാക്വാര്‍ എക്‌സ്‌ക്ലൂസിവ് ഷോറൂം പ്രവർത്തനമാരംഭിക്കുന്നതോടെ കാസർകോട്ടുകാർക്കും ഇനി എളുപ്പം പർച്ചേസ് ചെയ്യാൻ സഹായകരമാകുമെന്ന് എ.ബി.സി ഗ്രൂപ്പ് ഡയറക്ടർ കെ.എൻ ജുനൈദ് പറഞ്ഞു. ജില്ലയിലുള്ളവർക്ക് ആദ്യം ബ്രാൻഡുകളോട് താൽപര്യം കുറവായിരുന്നു, എ.ബി.സിയുടെ വരവോടെ അത് മാറി. ലോകത്തിന്റെ പലഭാഗങ്ങളിലും യാത്രചെയ്യുന്നവരാണ് കാസർകോട്ടുകാർ, അവർക്ക് ബ്രാൻഡുകളെ കുറിച്ച് നന്നായി അറിയാം. എന്നാൽ നാട്ടിൽ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് പർച്ചേസ് ചെയ്യാൻ സ്ഥാപനങ്ങൾ ഇല്ലായിരുന്നു. അതിന് പരിഹാരമാണ് എ.ബി.സിയുടെ വലിയ ഷോറൂമുകളെന്നും ജുനൈദ് പറഞ്ഞു. നിലവിൽ ജാക്വാര്‍ ഉപഭോക്താക്കൾ ചോദിച്ചു വരുന്ന ബ്രാൻഡായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡയറക്ടർമാരായ ജാബിർ കെ.എൻ, തസ്‌ലീം, മുഹമ്മദ് അൻവർ, റാഫി, അബ്ദുല്ല തുടങ്ങിയവരും വ്യാപാരി പ്രതിനിധികളും അടക്കം നിരവധിപേർ പങ്കടുത്തു. എ.ബി.സിക്ക് നിലവിൽ കേരളത്തിന് പുറത്തും വിവിധ രാജ്യങ്ങളിൽ ഷോറൂമുകളുണ്ട്.

0Shares