ആതിരയുടെ ചികിത്സയ്ക്ക് കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി; സഹായത്തിനായി നാടൊന്നാകെ കൈകോർത്തു

You are currently viewing ആതിരയുടെ ചികിത്സയ്ക്ക്  കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി; സഹായത്തിനായി നാടൊന്നാകെ കൈകോർത്തു

കുണ്ടംകുഴി (കാസർകോട്): ആതിരയുടെ ചികിത്സയ്ക്കായി കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി. ബാലസംഘം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ സ്വരൂപിച്ച 16, 02522/- (പതിനാറ് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിരണ്ട്) രൂപയാണ് ആതിര ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിയത്. കുണ്ടംകുഴിയിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി പ്രവീൺ പാടി, പ്രസിഡന്റ്‌ ശിൽപ കെവി, മധു മുതിയക്കാൽ, ബി.വൈശാഖ്, ശ്രീരൂപ്, രാധാകൃഷ്ണൻ ചാളക്കാട്, സി.വിജയൻ, ഗോപാലകൃഷ്ണൻ, സുനിൽ പി എന്നിവർ സംബന്ധിച്ചു.

കൊളത്തൂർ ബറോട്ടിയിലെ ആതിര(19) യാണ് ബോൺ ട്യൂമർ ബാധിച്ച് ചികിത്സയിലായത്.
മുട്ടുവേദന അനുഭവപ്പെട്ടാണ് മാസങ്ങൾക്ക് മുമ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോയത്. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബയോപ്സി ചെയ്തതോടെയാണ് ബോൺ ട്യൂമറെന്ന് ഉറപ്പിച്ചതും. നിലവിൽ കോഴിക്കോട് എം.വി.ആർ മെമ്മോറിയൽ ക്യാൻസർ സെന്ററിൽ ചികിത്സയിലാണ്.

ആതിരയുടെ ചികിത്സയ്ക്കായി ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ മുഖ്യരക്ഷാധികാരിയായി ചികിത്സ കമ്മറ്റി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഇ.പത്മാവതി ചെയർപേഴ്സണും എ.നാരായണൻ കൺവീനറുമാണ്. നിലവിൽ കേരള ഗ്രാമീൺ ബാങ്ക് പെർളടുക്കം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

കേരള ഗ്രാമീൺ ബാങ്ക് പെർളടുക്കം, ആതിര ചികിത്സ സഹായ കമ്മറ്റി അക്കൗണ്ട് നമ്പർ: (40519101022498)
ഐ.എഫ്.എസ്.സി: KLGB0040519

0Shares