
ബദിയട്ക/ കാസർകോട് : കന്യപ്പാടിയിലെ എ. കെ അബ്ദുൾ റഹ്മാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. ശാരീരിക അസുഖബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. കന്യപ്പാടി ബദ്രിയ ജുമാ മസ്ജിദ് മുൻ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റും കൂടി ആയിരുന്നു. പരേതനായ എ.കെ ആലികുഞ്ഞിയുടെയും പരേതയായ നബീസയുടെയും മകനാണ്.

ഭാര്യ ഫസീല. മക്കൾ: മുസ്തഫ, നിലോഫറ. നാസർ ഉളുവാർ മരുമകനാണ്. സഹോദരങ്ങൾ , എ. കെ അബ്ദുല്ലകുഞ്ഞി, എ. കെ ഹസൈനാർ. മയ്യത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കന്യപ്പാടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.
