വൻ സുരക്ഷയിൽ മുഖ്യമന്ത്രി കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍, ചുമതലയിൽ 14 ഡി.വൈ.എസ്.പിമാര്‍

You are currently viewing വൻ സുരക്ഷയിൽ മുഖ്യമന്ത്രി കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍,   ചുമതലയിൽ 14 ഡി.വൈ.എസ്.പിമാര്‍

കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ജില്ലയിൽ അഞ്ചു പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന് വൻ സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചത്.

കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നു.

14 ഡി.വൈ.എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയത്.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

0Shares