നാരമ്പാടി(കാസർകോട്): ലിസ്ബൻ എഫ്.സി നടത്തുന്ന നാലാമത് NSL (നാരമ്പാടി സോക്കാർ ലീഗ്) ഫുട്ബോൾ മാമാങ്കത്തിന് 23ന് കൊടിയേറും. നാടിൻ്റെ ഐക്യവും, കായിക ബോധവും വിദ്യാർത്ഥികളിൽ വാർത്തെടുക്കാൻ മത്സരങ്ങൾ ഏറെ പ്രയോജനപ്പെടുകയാണ്. മുൻ വർഷങ്ങളിൽ നടത്തിയ മത്സരങ്ങൾ ഏറെ വിജയകരമായിരുന്നു. അതുകൊണ്ടുതന്നെ ഈ വർഷത്തെ മത്സരങ്ങൾക്ക് ആത്മവിശ്വാസം കൂടുതലാണെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു.
NSL ലോഗോ പ്രകാശനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ നിസാം കെ.ബി, അബ്ദുള്ള, തഫ്ഷീർ മുഹമ്മദ്, ആരിഫ്, ശാക്കിർ, സിദ്ദിഖ്, ഖാദർ എന്നിവർ സംബന്ധിച്ചു.
