1971ലെ അനുഭവങ്ങൾ പാളിച്ചകളിലെ ആ തോണിക്കാരൻ മുതൽ 2020ലെ ഷൈലോക്കിലെ ബോസ്സ് വരെ; നടൻ മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ 50 വർഷങ്ങൾ

  • Post category:entertainment
  • Reading time:1 min read
You are currently viewing 1971ലെ അനുഭവങ്ങൾ പാളിച്ചകളിലെ ആ തോണിക്കാരൻ മുതൽ 2020ലെ ഷൈലോക്കിലെ ബോസ്സ് വരെ; നടൻ മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ 50 വർഷങ്ങൾ

1971 ആഗസ്റ്റ് 6 മലയാള സിനിമയുടെ വെള്ളിത്തിരയിൽ മമ്മൂട്ടി ആദ്യമായി മിന്നിമറഞ്ഞ നിമിഷം. അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്‌.

1971ലെ അനുഭവങ്ങൾ പാളിച്ചകളിലെ ആ തോണിക്കാരൻ മുതൽ 2020ലെ ഷൈലോക്കിലെ ബോസ്സ്.. വരെ നീണ്ട് നിൽക്കുന്ന അഭിനയ ജീവിതത്തിലെ 50 സുവർണ്ണ വർഷങ്ങൾ. 6 ഭാഷകളിലായി നാനൂറോളം സിനിമകളിൽ വേഷമിട്ട മമ്മൂട്ടി പത്മശ്രീ , മൂന്ന് നാഷണൽ അവാർഡുകൾ, 7 സംസ്ഥാന അവാർഡുകൾ , നിരവധി ഫിലിം ഫെയർ അവാർഡുകൾ നേടി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.

പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.

അഞ്ച്പതിറ്റാണ്ടുകളായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ 5 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

0Shares