Categories
ഒരു മിനിറ്റില്‍ കഴിച്ചു തീർത്തത് 19 ചിക്കന്‍ നഗറ്റുകള്‍; ലോകറെക്കോര്‍ഡ് സ്വന്തമാക്കി യുവതി
20 എണ്ണം കഴിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും 19 എണ്ണമാണ് കഴിക്കാന്‍ സാധിച്ചതെന്നും ലിയ പറയുന്നു.
Trending News





ഒരു മിനിറ്റില്‍ 19 ചിക്കന്‍ നഗറ്റുകള്‍ കഴിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് യു.കെ സ്വദേശിനിയായ ലിയ ഷട്ട്‌കെവര്‍. 352 ഗ്രാം ചിക്കന്‍ നഗറ്റ്‌സ് ഒരു മിനിറ്റില്‍ കഴിച്ചാണ് ലിയ റെക്കോര്‍ഡിട്ടത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള നെലയുടെ റെക്കോര്‍ഡ് ആണ് ലിയ തകര്‍ത്തത്.
Also Read

2021ല്‍ ഒരു മിനിറ്റില്‍ 298 ഗ്രാം ചിക്കന്‍ നഗറ്റ് കഴിച്ചതായിരുന്നു നെലയുടെ റെക്കോര്‍ഡ്. നെല കഴിച്ചതിനേക്കാള്‍ 54 ഗ്രാം കൂടുതല്‍ നഗറ്റാണ് ലിയ കഴിച്ചത്. 20 എണ്ണം കഴിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും 19 എണ്ണമാണ് കഴിക്കാന്‍ സാധിച്ചതെന്നും ലിയ പറയുന്നു.
എന്തായാലും സ്പീഡ് ഈറ്റര്‍ റെക്കോര്‍ഡ് മറികടക്കുക എന്ന ലക്ഷ്യം സാധിച്ചതിനാല്‍ വളരെ സന്തോഷമുണ്ടെന്നും ലിയ കൂട്ടിച്ചേര്‍ത്തു. ചിക്കന്‍ നഗറ്റുകള്‍ കഴിച്ച് റെക്കോര്‍ഡിഡുന്നത് പുതിയ കാര്യമല്ല ലിയയ്ക്ക്. മുമ്പ് മൂന്ന് മിനിറ്റില്‍ 775.1 ഗ്രാം ചിക്കന്‍ നഗറ്റുകള്‍ കഴിച്ച് മറ്റൊരു റെക്കോര്‍ഡും ലിയ നേടിയിട്ടുണ്ട്. 7.8 സെക്കന്‍ഡില്‍ മൂന്ന് മുട്ടകള്‍ കഴിച്ച റെക്കോര്‍ഡും ലിയയ്ക്ക് സ്വന്തമാണ്.

Sorry, there was a YouTube error.