13കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി; ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ കൊവിഡ് കാരണം കഴിഞ്ഞില്ല; 22കാരൻ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing 13കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി; ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ കൊവിഡ് കാരണം കഴിഞ്ഞില്ല; 22കാരൻ അറസ്റ്റില്‍

പ്രായപൂ‌ര്‍ത്തിയാവുമ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാന്‍ പദ്ധതി തയാറാക്കുന്നതിനിടയില്‍ മരങ്ങാട്ടുപിള്ളി സി.ഐ എസ്.സനോജ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വാഗമണ്‍ കുരിശുമല വഴിക്കടവ് മുതിരക്കാലായില്‍ വീട്ടില്‍ ജോബിനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ല.
ഇതോടെയാണ് വീട്ടുകാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

0Shares