
ഹൈദരാബാദ്: ശമ്പള കാര്യത്തില്‍ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബി.ബി.എ വിദ്യാര്‍ഥിനി. പഠിച്ചിറങ്ങുമ്പോള്‍ തന്നെ 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20കളുടെ തുടക്കത്തില്‍ മാത്രം പ്രായമെത്തി നില്‍ക്കുന്ന ഈ വിദ്യാര്‍ഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തില്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ഐ.എഫ്.എസോ, ഡോക്ടറോ, എൻജിനീയറോ, ഐ.ടി പ്രൊഫഷണലോ മറ്റോ അല്ല ഈ മിടുക്കി. ബി.ബി.എ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിനിയാണ് 10 ലക്ഷം രൂപ ശമ്പളത്തിൻ്റെ ഉടമയായിരിക്കുന്നത്. അത് നല്‍കുന്നതാകട്ടെ ഒരു ബാങ്കും. വിശദമായി പറഞ്ഞാല്‍ ഹൈദരാബാദ് സ്വദേശി മലിസ ഫെര്‍ണാണ്ടസാണ് 10.05 ലക്ഷം രൂപ ശമ്പളം നേടുന്നതിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്.

ക്യാംപസ് ഇൻ്റെര്‍വ്യൂവിലൂടെ ആണ് ഈ മിടുക്കി സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിൻ്റെ ഒരു വാര്‍ത്താ കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജര്‍ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് വാര്‍ത്ത കുറിപ്പിലാണ് ഈ മിടുക്കിയുടെ ശമ്പളം മാസം 10.05 ലക്ഷം ആണെന്നും വ്യക്തമാക്കിയത്.
ഹൈദരാബാദിലെ എൻ.എം.ഐ.എം.എസിലെ ബി.ബി.എ വിദ്യാര്‍ഥിനിയാണ് മലിസ. വിവരം പുറത്തു വന്നതോടെ മലിസയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എൻ.എം.ഐ.എം.എസ് ഹൈദരാബാദ് ഡയറക്ടര്‍ ഡോ. സിദ്ധാര്‍ത്ഥ ഘോഷടക്കമുള്ളവര്‍ ഇതിനകം അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഹൈദരാബാദ് എൻ.എം.ഐ.എം.എസിന് അഭിമാനകരമായ നേട്ടമാണെന്നും മറ്റ് കുട്ടികള്‍ക്ക് മാതൃകയാണ് മലിസയെന്നുമാണ് ഡയറക്ടര്‍ ഡോ. സിദ്ധാര്‍ത്ഥ ഘോഷ് പറഞ്ഞത്. രാഷ്ട്രീയ രംഗത്തെയടക്കം നിരവധി പ്രമുഖരും കുട്ടിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
