ഹർത്താൽ അനുകൂലികൾക്ക് നിരാശ; ഹർത്താലിനെതിരെ ശബ്ദിച്ചവർക്കും ദുരിതമനുഭവിച്ച ജനങ്ങൾക്കും സന്തോഷിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing ഹർത്താൽ അനുകൂലികൾക്ക് നിരാശ; ഹർത്താലിനെതിരെ ശബ്ദിച്ചവർക്കും ദുരിതമനുഭവിച്ച ജനങ്ങൾക്കും സന്തോഷിക്കാം

കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി രാഷ്ട്രീയ പാർട്ടികളും ഇതര സംഘടനകളും അടിക്കടി ആഹ്വനം ചെയ്യുന്ന മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താല്‍ മുന്‍കൂര്‍ പ്രഖ്യാപിച്ച്‌ നോട്ടീസ് നല്‍കണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. സമരങ്ങള്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്തവര്‍ക്കാണ്. നാശനഷ്ടമുണ്ടായാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

0Shares