സെഞ്ച്വറി ഫാഷന്‍ സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി

  • Post category:business
  • Reading time:1 min read
You are currently viewing സെഞ്ച്വറി ഫാഷന്‍ സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ പ്രമുഖ വസ്ത്രാലയമായ സെഞ്ച്വറി സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ലെഹങ്ക സെക്ഷന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.വി വിജയകുമാറും സാരി സെക്ഷന്‍ കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ എം.പി തിലകനും ജെന്റ്‌സ് സെക്ഷന്‍ ജില്ലാ ജനറല്‍സെക്രട്ടറി ബാസിത്തും ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പന സംസ്ഥാന ട്രഷറര്‍ ദേവസ്യമീച്ചേരി നിര്‍വഹിച്ചു.വാണിജ്യ രംഗത്ത് 35 വര്‍ഷത്തെ തിളക്കമുള്ള സ്ഥാപനത്തില്‍ വിവാഹ സാരികളുടെയും അറേബ്യന്‍ ലെഹന്‍ഗകളുടെയും എക്‌സക്ലൂസിവ് ബ്രൈഡല്‍ കലക്ഷന്‍സ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിശാലമായ നാലു നിലകളിലായി വെവ്വേറെ വസ്ത്ര ശേഖരവുമൊരുക്കിയിട്ടുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്.

0Shares