സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയായ ബേഡകം ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉത്ഘാടനം ചെയ്യും

  • Post category:local news
  • Reading time:1 min read
You are currently viewing സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയായ ബേഡകം ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉത്ഘാടനം ചെയ്യും

ബേഡകം: സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയെന്നറിയപ്പെടുന്ന ബേഡകം ഏരിയാ സമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്ഘാടനം ചെയ്യും. കൊളത്തൂര്‍, കുണ്ടംകുഴി, ബീംബുങ്കാല്‍, ബേഡകം, മുന്നാട്, പള്ളത്തുങ്കാല്‍, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലുള്ള പ്രതിനിധികളാണ് ഏരിയ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുത്തത്. പുതിയ ഏരിയാ സെക്രട്ടറിയായി സി.ബാലനെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ റെഡ് വളണ്ടിയര്‍ പരേഡും, അയ്യായിരത്തോളം ആളുകള്‍ അണിനിരക്കുന്ന പ്രകടനവും നടക്കും. ബന്തടുക്ക രക്തസാക്ഷി നഗറില്‍ ആണ് സമാപന സമ്മേളനം നടക്കുക.

പത്തൊന്‍പതംഗ ഏരിയാകമ്മിറ്റിയെയാണ് പുതിയതായി തിരഞ്ഞെടുത്തിട്ടുള്ളത്. നിലവില്‍ ഉണ്ടായിരുന്ന അംഗനഗളില്‍ നിന്നും രണ്ട്പേരെ ഒഴിവാക്കുകയും പുതിയതായി രണ്ട്പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. ടി.അപ്പയെയും ഇ.പത്മാവതിയെയും കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍, ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് പ്രസിഡന്റ് ആയ സുദീപ് കുമാറും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ബ്ലോക്ക് സെക്രട്ടറി ആയ എം. മിനിയും ആണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.

0Shares