
ചെർക്കള/ കാസര്‍കോട്: ചെമ്പിരിക്ക, മാംഗളൂരു ഖാസിയും പ്രമുഖ പണ്ഡിതനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന്‍റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാൻ സംസ്ഥാനത്തെ മറ്റുള്ള 19 എം.പിമാരുമായി കൂടിയാലോചിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുമെന്ന് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.ചെർക്കള റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർക്കളയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയ്ഞ്ച് പ്രസിഡന്റ് ഹംസ ഫൈസി ധര്‍ണയില്‍ അധ്യക്ഷത വഹിച്ചപ്പോള്‍ ചെർക്കള അഹമ്മദ് മുസ് ലിയാർ പ്രാർത്ഥന നടത്തി.അബ്ദുല്ല കുഞ്ഞി ചെർക്കളയാണ് മുഖ്യ പ്രഭാഷണം നടത്തിയത്.ഖാസി ത്വാഖ അഹമ്മദ് അൽ അസ്ഹരി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സയ്യിദ് ഹുസൈൻ തങ്ങൾ, ഇബ്രാഹിം ഖലിൽ ഹുദവി, സിദ്ധിഖ് നദ് വി ചേരൂർ, അഡ്വ: ബേവിഞ്ച അബ്ദുല്ല, മൂസാബി ചെർക്കള, സുബൈർ അസ്ഹരി, മുനീർ പൊടിപള്ളം, സി.എം മൊയ്തു മൗലവി ചെർക്കള, ലത്തീഫ് കൊല്ലംപാടി, അബൂബക്കർ ഉദുമ, ഉബൈദുള്ള സംസാരിച്ചു.
