Categories
കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു
ശുചീകരണം തിങ്കളാഴ്ചയും തുടരും.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വളണ്ടിയര്‍മാരെ അഭിനന്ദിച്ചു.
Trending News





കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. സപ്തദിന ക്യാമ്പിൻ്റെ ഭാഗമായായിരുന്നു ശുചീകരണം. കളക്ടറേറ്റ് പരിസരത്ത് കാടുപിടിച്ചു കിടന്ന ഇടങ്ങള്‍ വെട്ടിത്തെളിച്ചും മറ്റ് പേപ്പര്‍ മാലിന്യങ്ങള്‍ പെറുക്കി മാറ്റിയും അവര്‍ കര്‍മ്മ നിരതരായി.
Also Read
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫസര്‍ ആസിഫ് ഇഖ്ബാല്‍ കാക്കാശ്ശേരിയുടേയും പ്രൊഫസര്‍ എസ്. സുജാതയുടേയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ശുചീകരണ പരിപാടിയുടെ ഭാഗമായത്. ശുചീകരണം തിങ്കളാഴ്ചയും തുടരും.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വളണ്ടിയര്‍മാരെ അഭിനന്ദിച്ചു.

കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ സെക്രട്ടറിമാരായ എം. ലതീഷ്, വി.എസ്. അഭിജിത്ത്, എസ്. ശ്രേയസ്, വി.എസ്.സേതു ലക്ഷ്മി, ടി.ചിത്ര, കെ. ആതിര എന്നിവരടങ്ങുന്ന നൂറുപേരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ഡിസംബര്‍ 23ന് ആരംഭിച്ച എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ ക്യാമ്പ് 29 വരെ തുടരും. വരും ദിവസങ്ങളില്‍ സാമൂഹ്യ പ്രാധാന്യമര്‍ഹിക്കുന്ന വിവിധങ്ങളായ പരിപാടികളാണ് എന്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തുക.

Sorry, there was a YouTube error.