സിനിമ തന്റെ കര്‍മ്മ മേഖലയല്ല, അവിടെ സ്‌പെഷ്യലൈസ് ചെയ്ത് സ്ത്രീകളുടെ മാനത്തേക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല: പി. സി ജോർജ് എം. എൽ. എ

  • Post category:news
  • Reading time:1 min read
You are currently viewing സിനിമ തന്റെ കര്‍മ്മ മേഖലയല്ല, അവിടെ സ്‌പെഷ്യലൈസ് ചെയ്ത് സ്ത്രീകളുടെ മാനത്തേക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല: പി. സി ജോർജ് എം. എൽ. എ


കോട്ടയം: സിനിമ തന്റെ കര്‍മ്മ മേഖലയല്ലാത്തതിനാല്‍ അവിടെ സ്‌പെഷ്യലൈസ് ചെയ്ത് സ്ത്രീകളുടെ മാനത്തേക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ലെന്ന് പി. സി. ജോർജ് എം. എൽ. എ. കൊച്ചിയിൽ അതിക്രമത്തിന് ഇരയായ യുവനടിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ നൽകിയ മറുപടിയിലാണ് പി. സി. ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രതിനിധിയെന്ന നിലയിൽ ആയിരക്കണക്കിന് കുടുംബങ്ങളുമായി ഇടപഴകി ജീവിക്കുന്ന താൻ ഇപ്പോൾ അപ്പനും അമ്മായിയപ്പനും വല്യപ്പനും ഭര്‍ത്താവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി. സി. ജോർജ് ഇതിനു മറുപടി നൽകിയത്.

ഇക്കാര്യത്തിൽ അനുഭവസമ്പത്ത് ഏറെയുണ്ട്. അതുകൊണ്ട് ഈ പ്രായത്തിലെത്തിനില്‍ക്കുന്ന താൻ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ് മറുപടിയിൽ വ്യക്തമാക്കി. ഭാഗ്യലക്ഷ്മിയുടെ പേര് എടുത്തു പറയാതെയാണ് പി. സി. ജോർജിന്റെ രൂക്ഷ പ്രതികരണം. ‘തോക്കും ചൂണ്ടി നടക്കുന്ന റബ്ബറും ഏലവും പണവും മാത്രം കണ്ട് വളർന്ന പി. സി ജോർജിന് സ്ത്രീകളുടെ മാനത്തേയും അപമാനത്തേയും സംബന്ധിച്ച് മനസിലാവില്ലെ’ന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമർശനം. എം. എൽ. എയ്ക്കെതിരെ ഗായിക സയനോരയും രംഗത്തുവന്നിരുന്നു.

0Shares