
സഹൃദയവേദി സ്പോർടിങ് ക്ലബ്ബിന്‍റെ എട്ടാം വാർഷികവും കലാപരിപാടികളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്‍റെത് മാതൃകാപരമായ യുവ കൂട്ടായ്മയാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പ്രസിസന്റ് റാഷിദ് ബേഡകത്തിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി നൈനുദ്ധീൻ സ്വാഗതവും ഷറഫുദീൻ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ സംസാരിച്ച അബ്ദുള്ള കുഞ്ഞി മാസ്റ്റർ സഹായ-സഹകരണങ്ങളിലൂടെയുള്ള ക്ലബ്ബിന്‍റെ യാത്ര നാടിന്‍റെ യശസ് ഉയർത്തുമെന്ന് അഭിപ്രായപ്പെട്ടു. സമീർ , ഇക്ബാൽ, ഫസൽ, രവി, എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലബ്ബിന്‍റെ ഒരു സ്നേഹോപഹാരം ഇക്ബാലിന് മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു.

2019 കേരളോത്സവത്തിൽ മെഹന്തിയിൽ മൂന്നാം സ്ഥാനം നേടിയ സിദ്റത്തുൽ മുൻത്തഹയ്ക്കും തബ്ശ്ശീറയ്ക്കുമുള്ള ഉപഹാരവും മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു. ക്ലബ്ബിനെ രണ്ടാം വട്ടവും പഞ്ചായത്ത് കേരളോത്സവത്തിന്‍റെ ചാമ്പ്യൻ പട്ടത്തിനായ് പ്രയത്നിച്ച ക്ലബ്ബ് പ്രതിഭകളേയും അനുമോദിച്ചു. ശേഷം വാർഷിക പരിപാടികളും നടത്തി. ഇതിന് ക്ലബ്ബ് വനിതാ പ്രസിഡന്റ് ശാന്ത, സെക്രട്ടറി മഹിമ, പ്രജിത്ത്, യാസർ, മനോജ്, ഇസ്ത്യാഖ്, റിസ്വാൻ, ഹാരിസ്, ഫസൽ, അബ്ദുള്ള, ഹാരിസ് , സന്തോഷ് തുടങ്ങിയർ നേതൃത്വം നൽകി.
