കാസര്‍കോട്: ഒരു പിറന്നാള്‍ സമ്മാനമായി കൂട്ടുകാരി നല്‍കിയ ഫേസ്ബുക്ക് പേജില്‍ എഴുതി തുടങ്ങിയതോടെയാണ് ഉണ്ണിമായ നാലപ്പാടത്തെ സമൂഹമാധ്യമത്തിലെ വായനക്കാര്‍ അറിഞ്ഞു തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തനതായ രചനാശൈലിയില്‍ സോഷ്യല്‍ മീഡിയയിലെ എഴുത്തുക്കാര്‍ക്കിടയില്‍ ശ്രദ്ധേയയാകാന്‍ ഈ ഇരുപത്തിമൂന്നുകാരിക്ക് കഴിഞ്ഞത്. ഇതിനകം തന്നെ അറുപതോളം ചെറുകഥകള്‍ ഉണ്ണിമായ എഴുതിക്കഴിഞ്ഞു. അനാഥ കുട്ടികളുടെ കഥ പറയുന്ന അമ്മയും, സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പെണ്ണ് കാണലും തുടങ്ങിയ കഥകളിലൂടെ നിരവധി വയനാക്കാരെ സൃഷ്ടിക്കാന്‍ ഉണ്ണിമായക്ക് കഴിഞ്ഞു. ഉണ്ണിമായയുടെ നോവലുകള്‍ ശബ്ദരേഖയായും ആകാശവാണിയിലൂടെ അവതരിപ്പിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പൈങ്കിളികഥകള്‍ക്കാണ് വായനാക്കാര്‍ ഏറെയും അതുകൊണ്ടുതന്നെ നല്ല പല കഥകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി ഉണ്ണിമായ തന്നെ പറയുന്നു.
എഴുത്തിനൊപ്പം അഭിനയത്തിലും ഉണ്ണിമായ മികച്ചുനില്‍ക്കുന്നുണ്ട്. 2015 ലെ കണ്ണുര്‍ യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടര്‍ മുതല്‍ നേട്ടങ്ങള്‍ നിരവധിയാണ്. മലയാളത്തിലെ പ്രിയനടി നമിതാപ്രമോദിനു വേണ്ടി പരസ്യചിത്രത്തില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. പിന്നീട് സംസ്ഥാന അവര്‍ഡില്‍ രണ്ടാം സ്ഥാനം നേടിയ അമീബ എന്ന ചിത്രത്തിലും നിരവധി ഹാസ്വചിത്രങ്ങിലും ഈ മിടുക്കിയുടെ ശബ്ദം ശ്രദ്ധേയമായിരുന്നു. കവി നാലപ്പാടം പത്മനാഭന്റെയും ഹോസ്ദുര്‍ഗ് കോടതിയിലെ അസ്സിസ്റ്റന്റ് പബ്ബിക് പ്രോസിക്യൂട്ടര്‍ ശൈലജയുടെയും മകളാണ് ഈ യുവപ്രതിഭ.