
കാഞ്ഞങ്ങാട്: സമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന സംഘടനയായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മാറണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്.പി.സി കേഡറ്റുകള്‍ക്കുളള ജില്ലാതല അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ജനാധിപത്യസമൂഹത്തില്‍ ജനങ്ങളുടെ കൂട്ടുകാരാണ് പോലീസ്. എന്നാല്‍ ചില കോണുകളിലെങ്കിലും ബ്രിട്ടീഷുകാരുടെ പോലീസ് മാന്വലിന്റെ അവസ്ഥ തുടരുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലുളളത്. യാന്ത്രികമായി പാഠപുസ്തകങ്ങള്‍ പഠിച്ചുപോകുന്ന കുട്ടികള്‍ക്ക് പിന്നീട് ഒന്നും ഓര്‍ക്കാനുണ്ടാവില്ലന്നാല്‍ എസ്.പി.സി വിദ്യാര്‍ത്ഥികള്‍ക്ക് ചില ഓര്‍മ്മകള്‍ സൂക്ഷിക്കാനും ജീവിതവഴിയില്‍ നല്ല ശീലങ്ങള്‍ പിന്തുടരാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ആമുഖ പ്രഭാഷണം നടത്തി. ആര്‍.ടി.ഒ ബാബു ജോണ്‍, കാഞ്ഞങ്ങാട് ഡി വൈ.എസ്.പി കെ ദാമോദരന്‍, ഡി.ഇ.ഒ ഇ പ്രകാശ് കുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം രാജീവന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്ഥിരംസമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ എച്ച് റംഷീദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസ്, പ്രിന്‍സിപ്പല്‍ ഒ.വി മോഹനന്‍, പി സുധാകരന്‍, ടി.പി പ്രേമരാജന്‍, ഹെഡ്മാസ്റ്റര്‍ പി.വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 89 കേഡറ്റുകള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ അഭിനയിച്ച പോലീസ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ സ്പീക്കര്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു.
