സന്തോഷ്‌ ട്രോഫി; സെമിയില്‍ കേരളത്തിന്‌ എതിരാളികള്‍ മിസോറാം

  • Post category:news
  • Reading time:1 min read
You are currently viewing സന്തോഷ്‌ ട്രോഫി; സെമിയില്‍ കേരളത്തിന്‌ എതിരാളികള്‍ മിസോറാം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍ കേരളത്തിന്‍റെ എതിരാളികള്‍ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി കര്‍ണാടക ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇതോടെയാണ് മിസോറം സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ കേരളത്തിന് എതിരാളിയായത്. രണ്ടാം സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ കര്‍ണാടക നിലവിലെ സന്തോഷ് ട്രോഫിചാമ്പ്യന്മാരായ ബംഗാളിനെ നേരിടും.

മത്സരത്തിന്റെ 74-ാം മിനിറ്റില്‍ മലയാളി താരം എസ്. രാജേഷ് നേടിയ ഗോളിലാണ് കര്‍ണാട മിസോറാമിനെ തോല്പ്പിച്ചത്. നേരത്തെ പ്രാഥമിക റൗണ്ടില്‍ തോല്‍വി അറിയാതെ നാല് മത്സരങ്ങളും ജയിച്ചാണ് കേരളം സെമിയിലെത്തിയത്. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടിലാണ് കേരള-മിസോറാം സെമി ഫൈനല്‍. അതേദിവസം തന്നെ ഹൗറ മൈതാന്‍ സ്റ്റേഡിയത്തില്‍ കര്‍ണാടക-ബംഗാളിനെ നേരിടും.

0Shares