ശുചീകരണത്തിന് മുന്‍ഗണന ; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ശുചീകരണത്തിന് മുന്‍ഗണന ; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ക്യാമ്പുകളില്‍ ശുചീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും മുഴുവന്‍ ക്യാമ്പുകളിലും ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു മുഖ്യമന്ത്രി കളക്ടര്‍മാരുടെ യോഗം ചേര്‍ന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭ

ക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ഒപ്പം വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആദ്യഘട്ടത്തില്‍ കിണറുകള്‍ ശുചീകരിക്കുന്നതിന് മുന്‍ഗണന നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, വീടുകളിലേക്ക് പോകുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണം, മലയിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചാലും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലകളിലെ നിലവിലത്തെ അനസ്ഥ കളക്ടര്‍മാര്‍ മുഖ്യമന്ത്രിയോട് വിശദ്ധീകരിച്ചു.

മലബാറിലെ മലയോര മേഖലകളില്‍ നിന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ആവശ്യത്തിന് സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടര്‍മാര്‍ അറിയിച്ചു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കളക്ടര്‍മാര്‍ അറിയിച്ചു.

പൊതുവെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സുഗമമായി ഒന്നിച്ചു പോകുന്നുവെന്ന വികാരമാണ് കളക്ടര്‍മാര്‍ പങ്കുവെച്ചത്.

0Shares