വ്യാഴാഴ്ച കനത്ത മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അടുത്ത ദിവസം മലപ്പുറം,കോഴിക്കോട് ,കാസര്‍കോട്‌ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing വ്യാഴാഴ്ച കനത്ത മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അടുത്ത ദിവസം മലപ്പുറം,കോഴിക്കോട് ,കാസര്‍കോട്‌ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ശക്തമായ മഴയുണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറുമുതല്‍ ഒമ്ബത് വരെയാണ് മുന്നറിയിപ്പുകള്‍. ആഗസ്റ്റ് എട്ടിന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴ ( 24 മണിക്കൂറില്‍ 204 മില്ലീമീറ്റര്‍ മഴ) പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആഗസ്റ്റ് ആറിന് മലപ്പുറം,കോഴിക്കോട് ,കാസര്‍കോട് ജില്ലകളിലും, ആഗസ്റ്റ് ഏഴിന് ആലപ്പുഴ ,എറണാകുളം ,ഇടുക്കി ,മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍ ജില്ലകളിലും, ആഗസ്റ്റ് എട്ടിന് തൃശ്ശൂര്‍ ,കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലും ആഗസ്റ്റ് ഒമ്ബതിന് തൃശ്ശൂര്‍ ,മലപ്പുറം,കോഴിക്കോട് ,കാസര്‍കോട് എന്നി ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ആഗസ്റ്റ് അഞ്ചിന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ , മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലും
ആഗസ്റ്റ് ആറിന് ആലപ്പുഴ, കോട്ടയം , എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,വയനാട് ,കണ്ണൂര്‍ ജില്ലകളിലും,
ആഗസ്റ്റ് ഏഴിന് തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,തൃശ്ശൂര്‍ ,വയനാട് ,കാസര്‍കോട്
ജില്ലകളിലും, ആഗസ്റ്റ് എട്ടിന് ആലപ്പുഴ ,എറണാകുളം ,പാലക്കാട് ,വയനാട് ജില്ലകളിലും
ആഗസ്റ്റ് ഒന്‍പതിന് എറണാകുളം ,ഇടുക്കി ,പാലക്കാട് ,വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

0Shares