പിലിക്കോട്: ജനുവരി 12 മുതല്‍ 17 വരെ പെരുങ്കളിയാട്ട മഹോത്സവം നടക്കുന്ന പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നാള്‍മരം മുറിച്ചു. ക്ഷേത്രം കോയ്മയായ കാലിക്കടവ് എരവില്‍ നാറമംഗലത്ത് പത്തായപുരയില്‍ നമ്പി വീട്ടില്‍ നിന്നും കണ്ണംകൈ പാലാട്ട് ഒട്ടു തറവാട്ടില്‍ നിന്നുമാണ് ആചാര പെരുമയില്‍ നാള്‍മരം മുറിച്ചത്. അരങ്ങില്‍ അടിയന്തിരത്തിനുശേഷം ദേവീ-ദേവന്മാരുടെ പ്രതിപുരുഷന്മാരും വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരും വാല്യക്കാരും സംഘാടക സമിതി ഭാരവാഹികളും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഘോഷമായാണ് ഇരു തറവാടുകളിലും എത്തിയത്.
തുടര്‍ന്ന് നാള്‍മരം വലംവച്ച് മഞ്ഞള്‍ക്കുറി വിതറി. വയലില്‍ കൊല്ലന്‍ കെ.വി ഭാസ്‌കരന്‍ മുഹൂര്‍ത്തം നോക്കി നാള്‍മരത്തിന് കൊത്തിട്ടു. മുറിഞ്ഞുവീണ മരം പാരമ്പര്യ വിശ്വാസ പ്രകാരം നിലംതൊടാതെയാണ് വാദ്യമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ വാല്യക്കാര്‍ വേങ്ങാക്കോട്ട് ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്ന് അന്നദാനവും നടന്നു. പെരുങ്കളായാട്ടത്തിന്റെ സമാപന ദിവസം ക്ഷേത്ര മുറ്റത്ത് 101 മേലേരി തീര്‍ക്കുന്നതിനാണ് നാള്‍മരം മുറിച്ചെടുത്തത്. അന്നേദിവസം പുലര്‍ച്ചെ വേങ്ങാക്കോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് മുമ്പ് കലവറ വാല്യക്കാര്‍ ക്ഷേത്രക്കുളത്തില്‍ കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷം നൂറ്റൊന്നു മേലേരിയിലൂടെ കനലാട്ടം നടത്തി അഗ്‌നിശുദ്ധി വരുത്തും. പെരുങ്കളിയാട്ടത്തിന്റെ ഏറെ സവിശേഷമായ ചടങ്ങുകളിലൊന്നാണിത്.
പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 12 മുതല്‍ 17 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ചടങ്ങുകളും മറ്റുവിശേഷങ്ങളും വിരല്‍ത്തുമ്പിലറിയാന്‍ വെബ്സൈറ്റ് ഒരുങ്ങുന്നു. ക്ഷേത്ര ചരിത്രം, ഐതീഹ്യങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം മൗസ് ക്ലിക്ക് അകലത്തില്‍ ലഭ്യമാക്കുന്നതിനാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 7ന് വൈകുന്നേരം 5.30ന് ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കാസര്‍ഗോഡ് എഡിഎം എന്‍.ദേവീദാസ് നിര്‍വ്വഹിക്കും .സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി ജയരാജ് അധ്യക്ഷത വഹിക്കും. വെബ്സൈറ്റ് രൂപകല്‍പന ചെയ്ത വിജേഷ് ചന്തേരയെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിക്കും. ചലച്ചിത്ര താരം അനശ്വര രാജന്‍ മുഖ്യാതിഥിയായിരിക്കും. പി.വി ഭാസ്‌കരന്‍, ഡോ. പ്രവീണ്‍കുമാര്‍, പി.മഷൂദ് തുങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ‘തെയ്യം ‘ ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും.
വേങ്ങാക്കോട്ട് പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാരപ്പെരുമയില്‍ നാള്‍മരം മുറിച്ചു