വിദ്യാഭ്യാസ മന്ത്രി പിഴവുകള്‍ അലങ്കാരമായി കാണുന്നു: ഹാഷിം ബംബ്രാണി

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ മന്ത്രി പിഴവുകള്‍ അലങ്കാരമായി കാണുന്നു: ഹാഷിം ബംബ്രാണി

കാസര്‍കോട്: കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രി പിഴവുകളെ അലങ്കാരമായി കാണുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈ.പ്രസിഡണ്ട് ഹാഷിംബംബ്രാണി. എം.എസ്.എഫ് ജില്ലാ കമ്മറ്റി ബുക്ക് ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ക്ലാസു മുതല്‍ ഏഴാം ക്ലാസുകളുടെ പുസ്തകങ്ങള്‍ ലഭിച്ചപ്പോള്‍ നിറയേ അപാകതകളാണ് കാണാന്‍ കഴിഞ്ഞത്. പുസ്തകമാണെങ്കില്‍ മുഴുവന്‍ വിതരണം ചെയ്യാത്ത അവസ്തയാണ്. വാഴ ഇലയുടെ നിറം നീലയും ദേശീയ പതാകയുടെ ഒരു ഭാഗത്ത് കറുപ്പും മലയാള പാഠപുസ്തത്തില്‍ ഇഗ്ലീഷ് പാഠവും അച്ചടിച്ച നിലയിലാണ് ഇത്തരം അപാകതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പിഴവുകള്‍ ആവര്‍ത്തിക്കുകയാണ് പിഴവുകള്‍ അലങ്കാരമായാണ് വിദ്യാഭ്യാസ മന്ത്രി കാണന്നതെന്നും ഹാഷിം കുറ്റപെടുത്തി. ജില്ലാ പ്രസിഡണ്ട് ആബിദ് ആറംങ്കാടി അധ്യക്ഷനായി. ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ടി.ഡി.കബീര്‍, സഹീര്‍ ആ സിഫ്, ഇര്‍ഷാദ് മൊഗ്രാല്‍, അജ്മല്‍ തളങ്കര, ജലീല്‍ അണങ്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് മുഹമ്മദ് കുഞ്ഞി ഉളവാര്‍, കാദര്‍ ആലൂര്‍, കഞ്ഞബ്ദുള്ള, നഷാത്ത്, സവാദ് അംഗഡി മുഗര്‍, നവാസ് കുഞ്ചാര്‍, ഷര്‍ഫറാസ് കടവത്ത്, അഷ്‌റഫ് ബോവിക്കാനം, റമീസ് ആറംങ്കാടി, ഉനൈസ് ചിത്താരി, അസ്ഹറുദ്ധീന്‍ മണിയനോടി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares