Categories
കാസർകോട് സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍; മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകൾ ലഭിച്ചു
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Trending News





കഴിഞ്ഞ ബുധനാഴ്ച മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞ്സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശ്ശൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ അനുഷാജു എന്നിവരാണ് അറസ്റ്റിലായത്.
Also Read

സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂരിൽ വച്ചാണ് 3പ്രതികളും പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞ് പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവർച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കാസർകോട് ഐ.പി അജിത്കുമാർ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണൻ സി. കെ, എസ്.ഐ നാരായണൻ നായർ, എ.എസ്.ഐ അബൂബക്കർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, എസ്.ഐ രഞ്ജിത്ത് കുമാർകാസർകോട് പോലീസ് സ്റ്റേഷൻ എ.എസ്.ഐ വിജയൻ , എ.എസ്.ഐ മോഹനൻ സി.പി.ഓ ശിവകുമാർ, സി.പി.ഓമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരംഖ്, രഞ്ജീഷ് എന്നിവർ ഉണ്ടായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Sorry, there was a YouTube error.