
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്താഴ്ച മൂന്ന് ദിവസം സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 9,10,11 തീയതികളാണ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍. അടുത്ത 10ന് തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈമാസം 11ന് എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് ആയിരിക്കും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഈ വര്‍ഷം മഴ വൈകിയാണ് എത്തുന്നതെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും ഇന്നലെ ഇടിയോടുകൂടിയ മഴ അനുഭവപ്പെട്ടിരുന്നു.
