അഴിയൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതക്കയത്തിലായ വയനാട്ടിലെ ആദിവാസി സമൂഹത്തിന് കൈതാങ്ങായി ഫേസ് ബുക്ക് കൂട്ടയ്മ. അഴിയൂര്‍ ഫേസ് ബുക്ക് കൂട്ടായ്മയായ അഴിയൂര്‍ കൂട്ടം ഹാര്‍ട്ട് ബീറ്റ്‌സ് ട്രൊമ കെയറും സംയുക്തമായി സമാഹരിച്ച വസ്ത്രങ്ങളും ധാന്യങ്ങളും മറ്റ് അതിജീവന സാമഗ്രികളും ആദിവാസികള്‍ക്ക് നല്‍കി. ‘ഊരിലേക്ക് ഉടയാട’ പദ്ധതി അഴിയൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വി.രാമചന്ദ്രന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയ്യൂബ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ട്രോമ കെയര്‍ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നസീര്‍, പളളിയന്‍ പ്രമോദ്, അഴിയൂര്‍ കൂട്ടം അഡ്മിന്‍ രാഗേഷ്, ഷക്കീല ടീച്ചര്‍ സംസാരിച്ചു. 10,000 അംഗങ്ങള്‍ ഉള്ള ഒരു നവ മാധ്യമ കൂട്ടായ്മയാണ് അഴിയൂര്‍ കൂട്ടം.
വയനാട്ടിലെ ആദിവാസി സമൂഹത്തിന് കൈത്താങ്ങായി ഫേസ് ബുക്ക് കൂട്ടായ്മ; അഴിയൂര്‍ കൂട്ടം ‘ഊരിലേക്ക് ഉടയാട’ പദ്ധതി തുടങ്ങി