രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശും കയ്യൊഴിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശും കയ്യൊഴിഞ്ഞു

റോഹിംഗ്യകളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനു വേണ്ടി ബംഗ്ലാദേശ്, മ്യാന്മാര്‍ രാജ്യങ്ങള്‍ തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നാണ് ലോകം ഉറ്റുനോക്കുന്നത്.ഓങ്‌സാന്‍ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. രണ്ടു മാസത്തിനകം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാനാണ് തീരുമാനം.

റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിനു മേല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അഭയാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള നീക്കം. മ്യാന്‍മാറില്‍ നിന്ന് ഏകദേശം ആറു ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

0Shares