യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു; എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു; എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

മസ്കത്ത്: യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ത്യവും ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതും കാരണം കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി. മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍ മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായതാണ് ഈ സംഭവത്തിന് കാരണം. മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ പ്രശ്നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്പ്രസ് അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം യാത്രക്കാരുമായി വിമാനം യാത്ര തുടരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.

0Shares