
കാസർകോട് : കേരളത്തിലെ പ്രധാന ട്രാവൽ ഏജൻസിയായ മൗലവി ട്രാവൽസിന്റെ ഡിസ: 26 ലെ ബാച്ച് ഉംറക്ക് പുറപ്പെട്ടു. കാസർകോട്ടുനിന്നുള്ള തീർത്ഥാടകർ ചെവ്വാഴ്ച രാവിലെയാണ് യാത്ര തിരിച്ചത്. കാസർകോട് തായലങ്ങാടി ഖിളർ ജുമാമസ്ജിദ് മുദരിസ് ‘മുജീബ് നഈമി’യാണ് അമീർ. കാസർകോട്ട് നിന്നും റെയിൽ മാർഗ്ഗം എറണാകുളത്തേക്കും നെടുമ്പാശ്ശേരിയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ മക്കയിലേക്കുമാണ് യാത്ര. 
മക്കയിൽ ഉംറ നിർവഹിക്കുന്ന സംഘം മദീന സന്ദർശിച്ച ശേഷം ജനുവരി 10 ന് തിരിച്ച് നാട്ടിലെത്തും. മൗലവി ട്രാവൽസിന്റെ ഉംറ തീർത്ഥാടകരുടെ അടുത്ത ബാച്ച് ജനുവരി 31ന് യാത്ര പുറപ്പെടും. ഇത് കൂടാതെ ഏപ്രിൽ 5 ന് ഉംറയോടപ്പം മക്ക,മദീനക്ക് പുറമെ
ജോർദാൻ, ഇസ്രാഈൽ,ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിക ചരിത്ര നഗരിയും സന്ദർശിക്കുന്ന സംഘവും തയ്യാറെടുപ്പിലാണ്. ഈ സംഘത്തോടപ്പം യാത്ര ചെയ്യാൻ താല്പര്യമുള്ളവർ ഉടൻ മൗലവി ട്രാവൽസുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രാ രേഖകൾ ശരിപ്പെടുത്തണമെന്ന് മൗലവി ട്രാവൽസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9020181812, 9020171712 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
