Categories
കാഞ്ഞങ്ങാട് ഫെസ്റ്റിന് തുടക്കമായി; നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉൽഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: നഗരത്തിനു പുതുപുത്തൻ ഷോപ്പിംഗ് ആവേശം പകർന്നുകൊണ്ട് ബി.എൻ.ഐ ബേക്കൽ കാസറഗോഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മലയാളമനോരമയുടെ സഹകരണത്തോടെ അലാമിപ്പള്ളി രാജ് റെസിഡൻസിയിൽ കാഞ്ഞങ്ങാട് ഫെസ്റ്റിന് തുടക്കമായി. നഗരസഭാ അധ്യക്ഷ കെ.വി സുജാത ഉദ്ഘാടനം നിർവഹിച്ചു. ബി.എൻ.ഐ ബേക്കൽ ചാപ്റ്റർ പ്രസിഡന്റ് നിതിൻ നാഗരാജ് നായക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് കെ തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം.എ. ഷെരീഫ്, ഷിജു ചെമ്പ്ര, മനോരമ കോഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ്, മാർക്കറ്റിംഗ് മാനേജർ പി.കെ.സജിത്ത് എന്നിവർ സംസാരിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ ബിരിയാണി മേളയിലെ വിജയികൾക്ക് ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാടിന് ഉത്സവ നാളുകൾ സമ്മാനിച്ചുകൊണ്ട് ജനുവരി 27 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 9 മണി വരെ യുള്ള കാഞ്ഞങ്ങാട് ഫെസ്റ്റിൽ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Also Read

Sorry, there was a YouTube error.