മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ജനങ്ങള്‍ അവസരം കാത്തുകിടക്കുകയാണെന്ന് ജെ ഉദയഭാനു

  • Post category:local news
  • Reading time:1 min read
You are currently viewing മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ജനങ്ങള്‍ അവസരം കാത്തുകിടക്കുകയാണെന്ന് ജെ ഉദയഭാനു

കാസര്‍കോട്: രാജ്യത്തെ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ സാധാരണക്കാരായ ജനങ്ങളും കര്‍ഷകരും യുവാക്കളും അവസരം കാത്തിരിക്കുകയാണെന്ന് എ.ഐ.ടി.യു.സി വര്‍ക്കിംഗ് പ്രസിഡണ്ട് ജെ ഉദയഭാനു. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വര്‍ഗ ബഹുജനസംഘടന പ്രതിഷേധ കൂട്ടായ്മ കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മുന്നേറ്റത്തിന് ഉദാഹരങ്ങളാണ് സമീപ ഭാവിയില്‍ രാജ്യത്ത് നാം കണ്ട കര്‍ഷക പ്രക്ഷോഭങ്ങള്‍. ഓരോ ദിവസം കഴിയുമ്പോഴും രാജ്യത്തെ യുവാക്കളെയും കര്‍ഷകരെയും സാധാരണക്കാരായ ജനങ്ങളെയും കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ അവസരം കാത്തിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. എം കൃഷ്ണന്‍ അധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന്‍, കെ കുഞ്ഞിരാമന്‍, സുനില്‍കുമാര്‍ കരിച്ചേരി, ഹരിദാസ് പെരുമ്പള, ബി.വി രാജന്‍, വി രാജന്‍, വി സുരേഷ് ബാബു, പി.എന്‍.ആര്‍ അമ്മണ്ണായ, ബി സുകുമാരന്‍, ചന്ദ്രശേഖരഷെട്ടി സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി ഭുവനേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

0Shares