മുളിയാറിലെ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുളിയാറിലെ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു

കാസര്‍കോട്: വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മുളിയാര്‍ വില്ലേജ് ഓഫീസിലെ എ. ബിന്ദു(45) ആണ് കൈയുടെ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു അന്വേഷണ വിധേയമായി ബിന്ദുവിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തായി ഓണ്‍ലൈന്‍ മീഡിയയില്‍ വാര്‍ത്ത കേട്ട ഉടനെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കണ്ട മറ്റു ജീവനക്കാര്‍ ഇവരെ നാലാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൈക്കുള്ള മുറിയില്‍
എട്ടുതുന്നലിട്ട ഓഫീസര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വിദ്യാനഗര്‍ പോലിസെത്തി ഓഫിസറുടെ മൊഴിയെടുത്തു. രാവിലെ വില്ലേജ് ഓഫീസറെ കാണാനില്ലെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ഓഫിസിലെ രജിസ്റ്ററില്‍ താലൂക്ക് ഓഫീസില്‍ പോകുന്നത് സംബന്ധിച്ച് രേഖപ്പെടുത്തിയിരുന്നതായി വില്ലേജ് ഓഫീസര്‍ പറഞ്ഞു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ ബിന്ദു മകന്റെ കൂടെ ഉഡുപ്പിയിലാണ് താമസിക്കുന്നത്.

0Shares