മുഖ്യമന്ത്രി നാളെ കാസര്‍കോട്ട്.

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി നാളെ കാസര്‍കോട്ട്.

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (വ്യാഴം) കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ പത്തുമണിക്ക് കളക്ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള നഷ്ട പരിഹാര തുകയുടെ മൂന്നാം ഗഡു വിതരണത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. 57 കോടിയോളം രൂപയാണ് വിതരണം ചെയ്യുക. സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങ് നടക്കുക.

തുടര്‍ന്ന് നിലേശ്വരം പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. കോളേജിലെ അതിഥി മന്ദിരം, ട്രെയിനീസ് ഹോസ്റ്റല്‍, വിവിധ വകുപ്പുകളുടെ ലബോറട്ടറികള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. നിലേശ്വരം നഗരസഭയെ ചെന്തെങ്ങ് നഗരമായി പ്രഖ്യാപിക്കലും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വി. എസ് സുനില്‍ കുമാര്‍,പി. കരുണാകരന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിക്കും.

0Shares